എറണാകുളം : നഗര മധ്യത്തില്‍ കൂറ്റന്‍ പെരുമ്പാമ്പ് എറണാകുളത്തപ്പന് അമ്പലത്തിന് സമീപത്തുള്ള മരത്തിലാണ് പെരുമ്ബാമ്ബിനെ ഇന്ന് രാവിലെയോടെ കണ്ടെത്തിയത്.SC ST മെന്‍സ് ഹോസ്റ്റലിന്റെ കോമ്ബൗണ്ടിനുള്ളിലെ മരമാണിത്. സംഭവത്തെ തുടര്‍ന്ന് ഫയര്‍ ഫോഴ്സും പൊലീസും സ്ഥലത്തെത്തി.
റോഡിലൂടെ നടന്നു പോയവരാണ് മരത്തിന് മുകളില്‍ ആദ്യം പാമ്ബിനെ കണ്ടത്. ......
സ്പോർട്മാൻ സ്പിരിറ്റോടെ കാണണം. നമ്മൾ നിത്യജീവിതത്തിലുണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങളെയും തർക്കങ്ങളെയും പരിഹരിക്കാൻ പോലും പറയുന്ന വാചകമാണത്.......
ആർഎസ്എസിന്റെ നൂറാം വാർഷികത്തിൽ നൂറു രൂപയുടെ നാണയം പുറത്തിറക്കി റിസർവ് ബാങ്ക്. ഭാരതാംബയുടെയും സ്വയം സേവകരുടെയും ചിത്രം ആലേഖനം ചെയ്ത നൂറു രൂപ നാണയമാണ് പുറത്തിറക്കിയത്. നാണയവും പ്രത്യേക തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്തു. ......
കേരള സംസ്ഥാന ലോട്ടറിയുടെ വ്യാജ ഓൺലൈൻ പതിപ്പ് വിൽപനയുമായി തട്ടിപ്പുകാർ രംഗത്ത്. ‘3 പിഎം റിസൽറ്റ് കേരള’ എന്ന പേരിലുള്ള ആപ്പ് വഴി കേരള സർക്കാർ ഓൺലൈൻ ലോട്ടറി എന്ന പേരിലാണ് വിൽപന. ......
തനിക്ക് നൊബേൽ സമ്മാനത്തിന് അർഹതയുണ്ടെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഏഴു രാജ്യാന്തര സംഘർഷങ്ങളെങ്കിലും അവസാനിപ്പിച്ചത് താനാണെന്ന് ട്രംപ് അവകാശപ്പെടുന്നു. ......

ദോഹ. ആരോഗ്യകരമായ ജീവിത ശൈലി പിന്തുടര്ന്നും ശാസ്ത്രീയമായ ഭക്ഷണക്രമം പാലിച്ചും സമയാസമയങ്ങളില്‍ ആവശ്യമായ പരിശോധനകള്‍ നടത്തിയും ഹൃദയാരോഗ്യം സംരംക്ഷിക്കുകയും ഹൃഗ്രോഗ സാധ്യതയെ ഒരു പരിധിവരെ പ്രതിരോധിക്കുകയും ചെയ്യാനാകുമെന്ന് വേള്‍ഡ് ഹാര്‍ട്ട് ഡേ യോടനുബന്ധിച്ച് മീഡിയ പ്ളസ് അല്‍ ഹിലാല്‍ പ്രീമിയം മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ സംസാരിച്ച വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
പ്രമേഹം, രക്ത സമ്മര്‍ദ്ധം എന്നിവ നിയന്ത്രിക്കുക, പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക, സമയാസമയങ്ങളില്‍ ശരീരം നല്കുന്ന മുന്നറിയിപ്പുകളെ അവഗണിക്കാതിരിക്കുക, ശാരിരികാസ്യസ്ഥ്യങ്ങളുണ്ടാകുമ്പോള് വൈദ്യ സഹായം തേടുക എന്നിവയാണ് പ്രധാന കാര്യങ്ങളെന്ന് മുഖ്യ പ്രഭാഷണം നിര്‍വഹിച്ച അല്‍ ഹിലാല്‍ പ്രീമിയം മെഡിക്കല്‍ സെന്ററിലെ ജനറല്‍ പ്രാക്ടീഷ്ണര്‍ ഡോ.ബിനീഷ് അഖീല്‍ അഭിപ്രായപ്പെട്ടു.
ഹൃദയാരോഗ്യം ഉറപ്പുവരുത്തുന്നതില്‍ ദന്ത സംരംക്ഷണത്തിനും പ്രാധാന്യമുണ്ടെന്നും പല്ലുകളുടെ സംരംക്ഷണത്തിലും ശ്രദ്ധ വേണമെന്നും ചടങ്ങില്‍ സംസാരിച്ച അല്‍ ഹിലാല്‍ പ്രീമിയം മെഡിക്കല്‍ സെന്ററിലെ ഡെന്റിസ്റ്റ് ഡോ.ഷഫീഖ് ഹസന് പറഞ്ഞു.
പ്രശസ്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ ഏയ്ഞ്ചല്‍ റോഷന്, ജി.ആര്.സി.സി അധ്യക്ഷ രോഷ്നി കൃഷ്ണന് എന്നിവര്‍ സംഘാടകരോടൊപ്പം ചേര്‍ന്ന് ഹാര്‍ട്ട് ഡേ പോസ്റ്റര്‍ റിലീസ് ചെയ്തു. ഖത്തറിലെ കലാകാരനായ പ്രശോഭ് കണ്ണൂര്‍ വേസ്റ്റ് പേപ്പറുകള്‍കൊണ്ട് നിര്‍മിച്ച ഹൃദയത്തിന്റെ കൊളാഷ് പരിപാടിയുടെ മുഖ്യ പ്രായോജകരായ അല്‍ ഹിലാല്‍ പ്രീമിയം മെഡിക്കല്‍ സെന്റര്‍ അധികൃതര്‍ക്ക് സമ്മാനിച്ചു.
അല്‍ ഹിലാല്‍ പ്രീമിയം മെഡിക്കല്‍ സെന്ററിന്റെ സൗജന്യ ബ്ളഡ് പ്രഷര്‍, ഷുഗര്‍ പരിശോധനകള്‍, ബി.എം.ഐ ഇന്‍ഡക്സ് എന്നിവക്ക് പുറമേ ക്ളാസിക് ഖത്തര്‍, മെലോഡിയ എന്റര്‍ടെയിന്‍മെന്റ് എന്നിവയിലെ ഗായകരോടൊപ്പം മുഹ് സിന് തളിക്കുളം, റാഫി പാറക്കാട്ടില്, സുബൈര്‍ പാണ്ടവത്ത്, അബ്ദുല്ല മൊകേരി എന്നിവരും ചേര്‍ന്നൊരുക്കിയ സംഗീത വിരുന്ന് ഹാര്‍ട്ട് ഡേ ആഘോഷങ്ങളെ അവിസ്മരണീയമാക്കി.
മീഡിയ പ്ളസ് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങര, ജനറല്‍ മാനേജര്‍ ഷറഫുദ്ധീന്‍ തങ്കയത്തില്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് , ഓപറേഷന് മാനേജര്‍ റഷീദ പുളിക്കല്‍, അമീന് സിദ്ധീഖ്, നിഷാദ്, സൈനുല്‍ ആബിദ്, മുഹമ്മദ്, അബ്ദുസ്സമദ്, അല്‍ ഹിലാല്‍ പ്രീമിയം മെഡിക്കല്‍ സെന്റര്‍ ബിസിനസ് ഡവലപ്മെന്റ് ആന്റ് കോര്‍പറേറ്റ് റിലേഷന്‍സ് മാനേജര്‍ നസീഫ് മുഹമ്മദ് അബ്ദുല്‍ സലാം, ബിസിനസ് ഡവലപ്മെന്റ് മാനേജര്‍ മുഹമ്മദ് ഹര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്കി.
ഫോട്ടോ. ......
ദോഹ: ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് തൃശൂർ അലുമ്നി ഖത്തർ ചാപ്റ്റർ (QGET) സംഘടിപ്പിക്കുന്ന ഖത്തർ എഞ്ചിനീയേഴ്സ് സമ്മിറ്റ് (QEST) 2025 ന്റെ ഒരുക്കങ്ങളെ വിലയിരുത്തുന്നതിനായി 2025 സെപ്റ്റംബർ 29-ന് ഫോളോ-അപ്പ് പ്രസ് ബ്രീഫിംഗ് നടന്നു. ഈ വർഷത്തെ സമ്മിറ്റിന്റെ വിഷയം — “പ്രോജക്റ്റ് മാനേജ്മെന്റിലും എഞ്ചിനീയറിംഗിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI)” — ആകുന്നു.
യോഗത്തിൽ QEST 2025-ന്റെ ഔദ്യോഗിക ടീസർ വീഡിയോ പുറത്തിറക്കി, എഞ്ചിനീയറിംഗ് രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉയർന്നുവരുന്ന പ്രാധാന്യത്തെ പ്രതിപാദിക്കുന്ന ദൃശ്യങ്ങളോടൊപ്പം.
QGET പ്രസിഡന്റ് എഞ്ചിനീയർ ടോമി വർകി മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ, ഒരുക്കങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുന്നുവെന്നും ഒക്ടോബർ 12-ന് ഒരു ലോകോത്തര സമ്മിറ്റ് സംഘടിപ്പിക്കാനാണ് സംഘത്തിന്റെ ലക്ഷ്യമെന്നും വ്യക്തമാക്കി.
എഞ്ചിനീയർ ജോൺ ഇ.ജെ., എഞ്ചിനീയർ ഫൈസൽ എന്നിവർ പരിപാടിയുടെ ക്രമരേഖയും വിഷയത്തിന്റെ പ്രസക്തിയും വിശദീകരിച്ചു. ......
പത്തൊൻപതുകാരിയെ മൂത്ത സഹോദരിക്ക് മുന്നിലിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത പൊലീസുകാർ അറസ്റ്റിൽ. തമിഴ്നാട്ടിലെ തിരുവണ്ണാമലയിലാണ് സംഭവം.......
ആലപ്പുഴയിൽ പതിനെട്ടുകാരിയെ അയൽവാസി തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. അമ്പത്തേഴുകാരനായ ജോസ് എന്നയാളാണ് അയൽവാസിയായ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ......
ദോഹ: ഇന്ന് മുതൽ ഖത്തറിലെ മെട്രോലിങ്ക് സർവീസിൽ മാറ്റം വരും.......